affiliate_link
Don't miss

പാചകവാതക സബ്സിഡിക്ക് ഓണ്‍ലൈനില്‍ അപേക്ഷിക്കാം

By on August 26, 2013
കോഴിക്കോട്: പാചകവാതക സബ്സിഡി ലഭിക്കാനായി ഗ്യാസ് ഏജന്‍സികള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കാതെ ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് ഓണ്‍ലൈന്‍ സംവിധാനം. കേന്ദ്ര സര്‍ക്കാറിന്‍െറ rasfadmin@uidai.gov.in എന്ന വെബ്സൈറ്റ് മുഖേന വീട്ടിലിരുന്നോ വിദേശരാജ്യത്തിരുന്നോ ആധാര്‍ നമ്പര്‍ രജിസ്റ്റര്‍ ചെയ്യാം.
ഈ വെബ്സൈറ്റില്‍ കയറി ‘start now’ എന്ന കോളത്തില്‍ ക്ളിക് ചെയ്താല്‍ ആധാര്‍ സീഡിങ് ആപ്ളിക്കേഷന്‍ എന്ന പേജ് ലഭിക്കും. ഇതിലെ റസിഡന്‍റ് സെല്‍ഫ് സര്‍വീസ് എന്ന തലക്കെട്ടിന് താഴെയുള്ള കോളങ്ങള്‍ കൃത്യമായി പൂരിപ്പിക്കണം. സ്റ്റെപ് 1 എന്ന കോളത്തില്‍ സംസ്ഥാനം സെലക്ട് ചെയ്യണം. വലതു വശത്തെ ആരോ മാര്‍ക്കില്‍ ക്ളിക് ചെയ്താല്‍ സംസ്ഥാനത്തിന്‍െറ പേരുകള്‍ ലഭിക്കും.
കേരളത്തിലുള്ളവര്‍ ‘കേരള’യില്‍ ക്ളിക് ചെയ്താല്‍ താനെ കോളം ഫില്‍ ചെയ്യും. ഓരോ ക്ളിക്കിനു ശേഷവും രേഖകള്‍ സ്വീകരിക്കുമെന്നതിന്‍െറ വൃത്താകാര രൂപം കമ്പ്യൂട്ടറില്‍ ദൃശ്യമാകും. അടുത്ത കോളത്തിലെ ജില്ലയും ഈവിധം രേഖപ്പെടുത്തണം.
സ്റ്റെപ്പ് രണ്ടിലെ ബെനഫിറ്റ് ടൈപ് എന്ന കോളത്തില്‍ ‘എല്‍.പി.ജി’ എന്ന പേര് സെലക്ട് ചെയ്യണം. അതിന് താഴെയുള്ള ‘സ്കീം നെയിം’ കോളത്തില്‍ ഗ്യാസ് കമ്പനിയുടെ ചുരുക്കപ്പേര് ക്ളിക് ചെയ്യണം. ഭാരത് പെട്രോളിയം കമ്പനിക്ക് ബി.പി.സി.എല്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം കമ്പനിക്ക് എച്ച്.പി.സി.എല്‍, ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന് ‘ഐ.ഒ.സി.എല്‍’ എന്നിങ്ങനെയാണ് ചുരുക്കപ്പേര്.
അടുത്ത ഡിസ്ട്രിബ്യൂട്ടര്‍ നെയിം കോളത്തിന്‍െറ വലതുവശത്തെ ആരോ ക്ളിക് ചെയ്താല്‍ ആ ജില്ലയിലെ ഗ്യാസ് ഏജന്‍സികളുടെ പേരുകള്‍ ദൃശ്യമാകും. ഇതില്‍നിന്ന് അവരവരുടെ ഗ്യാസ് ഏജന്‍സിയുടെ പേര് തെരഞ്ഞെടുക്കണം. അടുത്ത കണ്‍സ്യൂമര്‍ നമ്പര്‍ എന്ന കോളത്തില്‍ കൃത്യമായ നമ്പര്‍ എന്‍റര്‍ ചെയ്യണം. നമ്പര്‍ എന്‍റര്‍ ചെയ്താലുടന്‍ ഉപഭോക്താവിന്‍െറ പേര് വലതു വശത്ത് തെളിയും.
സ്റ്റെപ് മൂന്ന് എന്ന ബോക്സില്‍ ഇ-മെയില്‍ വിലാസം, മൊബൈല്‍ ഫോണ്‍ നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ എന്‍റര്‍ ചെയ്യണം. ഇ-മെയില്‍ ഐഡിയോ ഫോണ്‍ നമ്പറോ ഏതെങ്കിലും ഒന്ന് എന്‍റര്‍ ചെയ്താലും മതി. ആധാര്‍ നമ്പര്‍ കൃത്യമായി എന്‍റര്‍ ചെയ്താലുടന്‍ താഴെയുള്ള ‘സബ്മിറ്റ്’ കോളത്തില്‍ ക്ളിക് ചെയ്യണം.
തുടര്‍ന്ന്, Are you sure want to submit? എന്ന അറിയിപ്പ് ദൃശ്യമാകും. ഇതിലെ ok ക്ളിക് ചെയ്താല്‍ ഓണ്‍ലൈന്‍ അപേക്ഷ പൂര്‍ത്തിയാകും. ഈ സമയം അപേക്ഷയില്‍ കാണിച്ച ഇ-മെയില്‍ വിലാസത്തിലും മൊബൈല്‍ ഫോണ്‍ നമ്പറിലും നാലക്ക പിന്‍ നമ്പറിന്‍െറ സന്ദേശമെത്തും. അടുത്തതായി വരുന്ന പേജില്‍ പിന്‍ നമ്പര്‍ ടൈപ് ചെയ്ത് മുഴുവന്‍ നിര്‍ദേശവും പാലിക്കുന്നതോടെ മുഴുവന്‍ നടപടിക്രമങ്ങളും പൂര്‍ത്തിയാകും. ആധാര്‍ നമ്പര്‍ പാചകവാതക ഡീലറുടെ പക്കല്‍ എന്‍റോള്‍ ചെയ്യണമെന്ന ഒരു കടമ്പ ഇതോടെ പൂര്‍ത്തിയായി.
ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍ നമ്പറും കണ്‍സ്യൂമര്‍ നമ്പറും ഇനി ബാങ്കില്‍ അറിയിക്കുകയേ വേണ്ടൂ. ബാങ്കില്‍നിന്ന് ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് ആധാര്‍ കാര്‍ഡിന്‍െറ കോപ്പിയടക്കം സ്വന്തം ബാങ്കില്‍ സമര്‍പ്പിച്ചാല്‍ അവര്‍ നിങ്ങളുടെ ആധാര്‍, ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്ത് തരും. ബാങ്ക് അക്കൗണ്ടിലാണ് പാചക വാതക സബ്സിഡി തുക എത്തുക. അതിന് ഗ്യാസ് ഏജന്‍സികളുടെ സേവനം ഉപഭോക്താവിന് ആവശ്യമില്ല. ഇ-മെയില്‍ വിലാസത്തിലും ഫോണിലും ലഭിക്കുന്ന ‘പിന്‍’ നമ്പര്‍ നഷ്ടപ്പെടാതെ കുറിച്ചുവെച്ചാല്‍ ഭാവിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുമാകും.

Leave a Reply

Your email address will not be published. Required fields are marked *